Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് പിടിയിൽ
ഓയൂർ: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിമൺ കിഴക്കേക്കര കൊല്ലംകോണിൽ വീട്ടിൽ അഖിലാണ് (23) പിടിയിലായത്. പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ താമസിക്കുന്ന പെൺകുട്ടിയുമായി പരിചയത്തിലായ ഇയാൾ വീട്ടിൽ മറ്റാളുകൾ ഇല്ലാത്ത സമയത്തെത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
വിവരമറിഞ്ഞ് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. അന്വേഷണം നടത്തുന്നതിനിടെ കോയമ്പത്തൂരിലേക്ക് കടന്ന പ്രതി കഴിഞ്ഞദിവസം നാട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചു. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ട് വർഷം മുമ്പും സമാനമായ കേസുകളിൽ അഖിൽ പ്രതിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.