Posted On
date_range Updated On
date_range മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നത് പതിവാക്കിയ ഭർത്താവ് അറസ്റ്റിൽ
ഓയൂർ: മുട്ടറയിൽ മദ്യപിച്ചെത്തി ഭാര്യയെ നിരന്തരം ശാരീരികമായി ഉപദ്രവിക്കുന്ന ഭർത്താവ് അറസ്റ്റിൽ. ഓടനാവട്ടം മുട്ടറ പള്ളിക്കുന്നുമ്പുറം ഉണ്ണി സദനത്തിൽ ഉണ്ണികൃഷ്ണപിള്ള (47) യെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കൂലിവേലക്കാരനായ ഉണ്ണികൃഷ്ണൻ മദ്യപിച്ചെത്തി അതിക്രൂരമായി ഭാര്യയെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് പതിവായിരുന്നു.
ഭർത്താവ് വീട്ടിൽ ചെലവിന് കൊടുക്കാറില്ലായിരുന്നു. കൊട്ടാരക്കരയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്താണ് യുവതി ഉപജീവനം നടത്തിയത്. ജോലി കഴിഞ്ഞ് വരുന്ന ഭാര്യയെ അതിക്രൂരമായി മർദിക്കാറുണ്ടെന്നും ഉപദ്രവം സഹിക്കാനാകാതെയാണ് അവർ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയതും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.