പ്രതി രമണി
Posted On
date_range Updated On
date_range വ്യാജ ചാരായ വാറ്റ്; സ്ത്രീ അറസ്റ്റിൽ
ഓയൂർ: കരീപ്ര വാക്കനാട് ഭാഗത്തുനിന്ന് ഓണം വിൽപ്പനയ്ക്കായി വാറ്റ് ചാരായം നിർമ്മിക്കുന്നതിന് വേണ്ടിയുള്ള 45 ലിറ്ററോളം വരുന്ന കോട പിടികൂടി. എഴുകോൺ സി.ഐ ടി.എസ് ശിവപ്രകാശിെൻറ നേതൃത്വത്തിൽ ഓണം പ്രമാണിച്ചുള്ള അബ്കാരി റെയ്ഡിെൻറ ഭാഗമായിട്ടാണ് വാക്കനാട് വാറ്റ് കേന്ദ്രം കണ്ടെത്തിയത്.
പ്രധാന പ്രതിയായ കരീപ്ര വില്ലേജിൽ വാക്കനാട്, കല്ലുമ്പുറത്ത് പുത്തൻ വീട്ടിൽ രമണി ( 43 )യെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. രണ്ടാം പ്രതിയായ മാക്രി സുരേന്ദ്രൻ എന്നു വിളിക്കുന്ന സൂരേന്ദ്രനുവേണ്ടി തിരച്ചിൽ തുടങ്ങി.
എഴുകോൺ ഇൻസ്പെക്ടർ എസ്.എച്ച്.ഒ , ടി.എസ്. ശിവപ്രകാശ്, എസ്.ഐമാരായ ഉണ്ണികൃഷ്ണപിള്ള, ജയപ്രകാശ്, സിവിൽ പാെലീസ് ഓഫീസർമാരായ സുജിത്ത്, ശിവപ്രസാദ്, ശ്രീകുമാർ, ബിന്ദു, ജയ, എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.