ഓടനാവട്ടം ജങ്ഷനിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം
Posted On
date_range Updated On
date_range ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
ഓയൂർ: ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്. വെട്ടിക്കവല സ്വദേശി സുജിത്തിനാണ് (21) പരിക്കേറ്റത്.
കുടവട്ടൂർ ഭാഗത്തുനിന്ന് ഓടനാവട്ടം ജങ്ഷനിലേക്ക് എത്തിയപ്പോൾ വെളിയം ഭാഗത്തുനിന്ന് വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറും ഓട്ടോയുടെ മുൻഭാഗവും തകർന്നു.
കൈക്ക് പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി അപകടത്തിൽപെട്ട വാഹനങ്ങൾ ഓയൂർ- കൊട്ടാരക്കര റോഡിൽനിന്ന് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.