വിക്രമൻ, ഗോകുൽ, പ്രദീപ്
Posted On
date_range Updated On
date_range ഓട്ടോ ഡ്രൈവറെ മർദിച്ചു; മൂന്നുപേർ അറസ്റ്റിൽ
ഓയൂർ: ഓട്ടോ ഡ്രെെവറെ മർദിച്ച കേസിൽ ഒരുവീട്ടിലെ മൂന്നുപേർ അറസ്റ്റിലായി. വെളിനല്ലൂർ താന്നിമൂട് ജങ്ഷനിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
താന്നിമൂട് ഗോഗുലം വീട്ടിൽ വിക്രമൻ (52), മകൻ ഗോകുൽ (23), മരുമകൻ പ്രദീപ് (34) എന്നിവരാണ് അറസ്റ്റിലായത്. മർദനമേറ്റ ഓട്ടോ ഡ്രൈവറായ കരിങ്ങന്നൂർ നിരപ്പുവിള വീട്ടിൽ ഫിറോസ് (32) താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
ഓട്ടോക്കൂലി കൊടുക്കാത്തതിലെ വാക്കേറ്റം അടിയിൽ കലാശിക്കുകയായിരുന്നു. പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രശേഖരെൻറ നേതൃത്വത്തിൽ എസ്.ഐ സുരേഷ്, അനിൽ, എ.എസ്.ഐമാരായ ഉദയൻ, രാജേഷ്, എസ്.സി.പി.ഒ ഹരികുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.