അനിൽകുമാർ
Posted On
date_range Updated On
date_range കൊലപാതകശ്രമം: പ്രതി അറസ്റ്റിൽ
ഓയൂർ: മദ്യം നൽകാത്തതിലുണ്ടായ വിരോധത്തിൽ കൊലപാതകശ്രമം നടത്തിയ പ്രതി അറസ്റ്റിൽ. കിളിമാനൂർ ചിറ്റിലഴികം ഐശ്വര്യ ഭവനിൽ അനിൽകുമാറിനെയാണ് (47) ചടയമംഗലം പൊലീസ് പിടികൂടിയത്. ചെറുവക്കൽ സ്വദേശിയായ ഷിബുവിനെ (38) ഇരുമ്പ്, ഉളി എന്നിവ കൊണ്ട് തലക്കടിക്കുകയായിരുന്നു. നിലത്തുവീണ ഷിബുവിനെ ഉളികൊണ്ട് ആഞ്ഞിടിച്ച് മാരകമായി പരിക്കേൽപിക്കുകയായിരുന്നു. ചടയമംഗലം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.