യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: നാലുപേർ റിമാൻഡിൽ

ഓയൂർ: അമ്പലംകുന്ന് വട്ടപ്പാറയിൽ വീടിന് മുന്നിൽനിന്ന യുവാവിനെ കാറിലെത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ നാലുപേർ റിമാൻഡിൽ. ഓടിക്കൊണ്ടിരുന്ന കാറിൽനിന്ന്​ ചാടി രക്ഷപ്പെട്ട യുവാവിന് പരിക്കേറ്റു. വട്ടപ്പാറ അജ്സൽ മൻസിലിൽ അജ്സൽ അയൂബിനെയാണ് (19) തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് മീയന പെരുപുറം വയലിൽ വീട്ടിൽ സലിം (48), കുളത്തൂപ്പുഴ ചന്ദനക്കാവ് ചരുവിള പുത്തൻവീട്ടിൽ സലിം (48), കുളത്തൂപ്പുഴ ആർ.പി.എൽ 2 ജെ കോളനിയിൽ രാഹുൽ (24), കുളത്തൂപ്പുഴ ആർ.എൽ.സി കോളനിയിൽ പോൾ ആൻറണി (38) എന്നിവരെയാണ് പൂയപ്പള്ളി കഴിഞ്ഞ ദിവസം അറസ്​റ്റ്​ ചെയ്​തത്​.

തുടർന്ന്​ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ്​ ചെയ്​തു. പിടിയിലായവരിൽ ഒരാളായ മീയന പെരുപുറം വയലിൽ സ്വദേശി സലീമി​െൻറ അഞ്ച​ുലക്ഷം രൂപയുടെ കടം തീർക്കാൻ അജ്​സലിനെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു പദ്ധതി.

ഇയാളാണ്​ ക്വ​േട്ടഷൻ സംഘത്തെ ഏർപ്പെടുത്തിയതും. പ്രതികൾ വാടകക്കുപയോഗിച്ച കാറും കസ്​റ്റഡിയിലെടുത്തു. ​െചാവ്വാഴ്​ച വൈകീട്ടായിരുന്നു സംഭവം. അജ്സൽ അയ്യൂബ് രണ്ട് കൂട്ടുകാർക്കൊപ്പം വീടിന് മുന്നിൽ റോഡിൽനിന്ന് സംസാരിക്കുകയായിരുന്നു.

ഈ സമയം കാറിലെത്തിയ സംഘം അജ്സലി​െൻറ ബന്ധുവും വാർഡംഗവും ബിൽഡിങ്​ കരാറുകാരനുമായ എം.ആർ. സഹീദി​െൻറ വീട് അന്വേഷിച്ചു.

വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തപ്പോൾ, ഒപ്പം ചെന്ന് കാണിച്ചുകൊടുക്കാൻ ആവശ്യപ്പെടുകയും തിരികെ കൊണ്ടാക്കാമെന്ന്​ പറഞ്ഞ്​, കാറിൽ കയറ്റുകയും ചെയ്​തു. സഹീദി​െൻറ വീടിന് മുന്നിലെത്തിയിട്ടും കാർ നിർത്താതെ മുന്നോട്ടുപോയശേഷം തിരികെവന്ന്​ നിർത്താതെ വേഗത്തിൽ മുന്നോട്ടെടുക്കുകയായിരുന്നു.

അജ്സൽ ബഹളംവെക്കാൻ തുടങ്ങിയതോടെ സംഘാംഗങ്ങളിലൊരാൾ യുവാവി​െൻറ നെഞ്ചത്ത് ശക്തമായി ഇടിക്കുകയും കൈപിടിച്ച് തിരിച്ച് വായ് പൊത്തിപ്പിടിക്കുകയും ചെയ്തു.

കാർ വേഗം കുറച്ചപ്പോൾ അജ്സൽ കുതറി ഡോർ തുറന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു. വീഴ്ചയിൽ പരിക്കേറ്റ അജ്സൽ ആശുപത്രിയിൽ ചികിത്സതേടി.

ആദ്യം 4000 രൂപയും കാറും ക്വട്ടേഷൻ സംഘത്തിന്​ സലീം നൽകിയിരുന്നു. അജ്സലി​െൻറ യാത്രയും മറ്റും മൂന്നുദിവസമായി നിരീക്ഷിച്ചുവരികയായിരുന്നു. ബൈക്കിലെത്തിയാണ് ഇയാൾ യുവാവിനെ കാണിച്ചുകൊടുത്തത്.

സി.സി.ടി.വി ദൃശ്യം വഴി കുളത്തൂപ്പുഴയിലാണ്​ പ്രതികളെ പിടികൂടിയത്. കൊട്ടാരക്കര ഡിവൈ.എസ്.പി സ്​റ്റുവർട്ട് കീലറി​െൻറ നിർദേശപ്രകാരം സ്​റ്റേഷൻ ഇൻ ചാർജ് ചടയമംഗലം സി.ഐ ബിജോയിയുടെ നേതൃത്വത്തിൽ പൂയപ്പള്ളി എസ്.ഐ ഗോപി ചന്ദ്രൻ, എ.എസ്.ഐമാരായ ചന്ദ്രകുമാർ, ​േഗാപാലകൃഷ്ണൻ, ഹരികുമാർ, രാജേഷ്, ഗോപകുമാർ, അനിൽകുമാർ, എസ്.സി.പി.ഒമാരായ ലൈജു വർഗീസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത്.

Tags:    
News Summary - Attempt to kidnap young man: Four remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.