Posted On
date_range Updated On
date_range മോട്ടോർ വാഹന വകുപ്പിൻെറ പരിശോധനക്കിടെ അപകടം; സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റു
ഓയൂർ: മരുതമൺപള്ളി മാക്രിയില്ലാക്കുളത്തിന് സമീപം മോട്ടോർ വാഹന വകുപ്പിൻെറ വാഹനപരിശോധനക്കിടെ നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. ഓയൂർ പയ്യക്കോട് സ്വദേശികളായ നദീറ(60), മകൻ കബീർ (42) എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ 10ഓടെയായിരുന്നു അപകടം. മാക്രിയില്ലാക്കുളത്തിന് സമീപത്തെ ഇറക്കത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. ഈ സമയം ഓയൂർ ഭാഗത്ത്നിന്ന് പൂയപ്പള്ളിയിലേക്ക് കാലിത്തീറ്റ കയറ്റിവന്ന ലോറിയ്ക്ക് ഉദ്യോഗസ്ഥർ കൈകാണിച്ചതിനെത്തുടർന്ന് പെട്ടെന്ന് ലോറി ബ്രേക്ക്ചെയ്തു.
തൊട്ടുപിന്നാലെ വന്ന കബീർ ഓടിച്ചിരുന്ന സ്കൂട്ടർ ലോറിയിൽ ഇടിക്കാതിരിക്കാനായി വെട്ടിത്തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ നാദിറയും കബീറും മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.