Posted On
date_range Updated On
date_range നാലാം ക്ലാസുകാരിയെ അധ്യാപിക അടിച്ച് പരിക്കേൽപിച്ചതായി പരാതി
ഓയൂർ: പൂയപ്പള്ളി മരുതമൺപള്ളിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ ട്യൂഷൻ അധ്യാപിക ചൂരൽ വടി കൊണ്ട് അടിച്ച് പരിക്കേൽപിച്ചതായി പരാതി. അയൽവാസിയായ യുവതിയുടെ അടുത്ത് ട്യൂഷന് പൊയ്ക്കൊണ്ടിരുന്ന നാലാം ക്ലാസ് വിദ്യാർഥിനിയുടെ കാലുകളിൽ വടികൊണ്ടടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൂയപ്പള്ളി പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. വിവരമറിഞ്ഞ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് കൊല്ലം റൂറൽ എസ്.പി യോട് സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.