ഗൗതമി
Posted On
date_range Updated On
date_range കോവിഡ് ബാധിച്ച 15 കാരി കുഴഞ്ഞുവീണ് മരിച്ചു
ഓയൂർ: ഓടനാവട്ടത്ത് കോവിഡ് ബാധിച്ച 15 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊട്ടാരക്കര തൃക്കണമംഗൽ എസ്.കെ.വി.വി.എച്ച് എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥിനി ഓടനാവട്ടം കട്ടയിൽ പത്മാഭവനിൽ പരേതനായ മഹേഷിെൻറയും സുലഭയുടെയും മകൾ ഗൗതമിയാണ് (15) മരിച്ചത്. ഗൗതമിയുടെ ഏക സഹോദരൻ ഗോകുൽ ഒരാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഞായറാഴ്ചയോടെ ഗൗതമിക്കും രോഗലക്ഷണങ്ങൾ പ്രകടമായതിനെതുടർന്ന് കഴിഞ്ഞ ദിവസം രാവിലെ ഓടനാവട്ടത്തുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ പരിശോധനക്കായി കൊണ്ടുപോയി. അവിടെവച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.