Posted On
date_range Updated On
date_range 24 ബി.ജെ.പി പ്രവർത്തകരും കുടുംബാംഗങ്ങളും സി.പി.എമ്മിൽ ചേർന്നു
ഓയൂർ: ഓടനാവട്ടം സൊസൈറ്റിമുക്ക് ജങ്ഷനിൽനിന്ന് 24 ബി.ജെ.പി പ്രവർത്തകരും കുടുംബാംഗങ്ങളും സി.പി.എമ്മിൽ ചേർന്നു. ഓടനാവട്ടം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നടന്ന യോഗം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം കെ. സോമശേഖരൻ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എൽ. ബാലഗോപാൽ, പി.എ എബ്രഹാം, പി. തങ്കപ്പൻ പിള്ള, മുരളി മടന്തകോട്, ആർ. പ്രേമചന്ദ്രൻ, ബി. സനൽകുമാർ, കെ.ഷാജി, എച്ച്.ആർ. പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.