വാർഷികാഘോഷം

ചവറ സൗത്ത്: കേളി കൃഷ്ണൻകുട്ടിപ്പിള്ള ഗ്രന്ഥശാലയുടെ പതിമൂന്നാം ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.എൻ. നീലാംബരൻ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലയുടെ സാംസ്കാരിക അവാർഡ് സാഹിത്യകാരൻ മണപ്പള്ളി ഉണ്ണിക്കൃഷ്ണന് എം.എൽ.എയും സ്കോളർഷിപ് വിജയികൾക്കുള്ള സമ്മാനം കോർപറേഷൻ ​െഡപ്യൂട്ടി മേയർ കൊല്ലം മധുവും വിതരണം ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ടി. തങ്കലത, സംസ്ഥാന കർഷകതിലകം അവാർഡ് നേടിയ ബ്ലെയ്സി ജോർജ്, നീന്തലിൽ ഗിന്നസ് റിക്കോഡിട്ട റിനോൾഡ് ബേബി, ഗുഹാനന്ദപുരം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജി. മിനി, തെലുങ്ക് സിനിമാതാരം കലാമണ്ഡലം അപർണാദേവി, കേരള സ്റ്റേറ്റ് എക്സ് സർവിസ് ലീഗ് സംസ്ഥാന സെക്രട്ടറി പി.സതീശ് ചന്ദ്രൻ, സാഹിത്യകാരൻമാരായ കെ. അശോക് കുമാർ, കുരീപ്പുഴ രാജേന്ദ്രൻ, സന്തോഷ് ചവറ സൗത്ത്, കെ.സി.അഭിലാഷ്, വീണാ ശശികല എന്നിവരെ ആദരിച്ചു. ആർ.രവീന്ദ്രൻ, ജില്ല പഞ്ചായത്തംഗം എസ്.സോമൻ, ഷാജി എസ്. പള്ളിപ്പാടൻ, സീതാലക്ഷ്മി, പ്രഫ.എൽ.ജസ്റ്റസ്, വി.സുബ്രഹ്മണ്യൻ, എസ്.സുരേഷ്ബാബു, വി.എം. രാജമോഹൻ, ജി. ഷൺമുഖൻ, ആർ.സന്തോഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.