ആദരിച്ചു

കൊല്ലം: വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ സഹകരണ ജീവനക്കാരുടെ മക്കളെ കേരള കോഓപറേറ്റിവ് എംപ്ലോയീസ്​ യൂനിയൻ (സി.ഐ.ടി.യു) . യൂനിയൻ എൻ.എസ്​ സഹകരണ ആശുപത്രി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാഭ്യാസ അവാർഡ് വിതരണം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആർ. വർഷ അധ്യക്ഷത വഹിച്ചു. മെഡിക്കൽ എൻട്രൻസ്​, എം.ബി.ബി.എസ്​, പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് പി. രാജേന്ദ്രൻ ഉപഹാരം നൽകി. എസ്​.എസ്.എൽ.സി അവാർഡുകൾ ആശുപത്രി വൈസ്​ പ്രസിഡൻറ് എ. മാധവൻ പിള്ളയും പ്ലസ്​ ടു അവാർഡുകൾ ആശുപത്രി സെക്രട്ടറി പി. ഷിബുവും ഡിഗ്രി-പിജി അവാർഡുകൾ യൂനിയൻ സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ എ. പ്രദീപും വിതരണം ചെയ്തു. വൈദ്യുതി മുടങ്ങും ഇരവിപുരം: പള്ളിമുക്ക് ഇലക്ട്രിക്കൽ സെക്​ഷന്‍റെ പരിധിയിൽപെട്ട പഞ്ചായത്ത് സ്കൂൾ, ശ്രീവിലാസം, സഞ്ചാരിമുക്ക്, അക്കരവിള, സീനാസ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽപെട്ട പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.