വിളവെടുപ്പ്

ചവറ: പന്മന കോലം ആർ.കെ ഗ്രൂപ്പി​ൻെറ നേതൃത്വത്തിൽ ഒരേക്കർ നെൽവയൽ കൃഷി നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഷെമി, ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്നൻ ഉണ്ണിത്താൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. റിട്ട. കെ.എം.എം.എൽ ജീവനക്കാരൻ ആർ.കെ. കിഴക്കടമാണ് കൃഷിയിറക്കിയത്. ചങ്ങൻകുളങ്ങര മഹാദേവർ ക്ഷേത്രത്തിൽ കൊടിയേറ്റ് ഉത്സവം ഓച്ചിറ: ചങ്ങൻകുളങ്ങര മഹാദേവർ ക്ഷേത്രത്തിലെ കൊടിയേറ്റ് മഹോത്സവം 19 മുതൽ 26 വരെ നടക്കും. 19 ന് രാവിലെ ഏഴിനും എട്ടിനും ഇടയിൽ കൊടിയേറ്റ്. ‍‍ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയും മേൽശാന്തി അരുൺ നമ്പൂതിരിയും നേതൃത്വം വഹിക്കും. 26ന് രാവിലെ ആറിന് മഹാമൃത്യുഞ്ജയഹോമം, 10.30ന് ഉച്ചപൂജ, വൈകീട്ട്​ ആറിന് ആറാട്ട്, രാത്രി 6.30ന് കൊടിയിറക്കം. ദേശീയപാത വികസനം: രേഖാ പരിശോധന കരുനാഗപ്പള്ളി: ദേശീയപാത വികസനത്തി​ൻെറ ഭാഗമായി രണ്ടാംഘട്ട രേഖ പരിശോധന തുടങ്ങി. ഓച്ചിറ, കുലശേഖരപുരം, ആദിനാട്‌, കരുനാഗപ്പള്ളി വില്ലേജുകളിലെ സ്ഥലമെടുപ്പിന് വില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട്​ ആധാരങ്ങളുടെയും അനുബന്ധ രേഖകളുടെയും പരിശോധനയാണ് നടത്തുക. സ്ഥലം ഉടമസ്ഥരുടെ വിചാരണയും ജനുവരി 13 മുതൽ നടത്തും. നോട്ടീസ് ലഭിക്കാത്തവർ അടക്കമുള്ള എല്ലാ സ്ഥലം ഉടമസ്ഥരും ഹാജരാകണമെന്ന് സ്പെഷൽ തഹസിൽദാർ സജീദ് അറിയിച്ചു. ഫോൺ:​ 9447322940.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.