കുടുംബസംഗമം

കൊട്ടാരക്കര: നഗരസഭയിലെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണാർഥം കെ.ബി. ഗണേഷ്കുമാർ എം.എൽ.എയുടെ കുടുംബസംഗമ യോഗം കൊട്ടാരക്കര മുസ്​ലിം സ്ട്രീറ്റിൽനിന്ന് ആരംഭിച്ചു. കുരുങ്ങേൽ ഭാഗം, ഐസ് മുക്ക്, കടലവിള, കൊട്ടാരക്കര ടൗൺ, പടിഞ്ഞാറ്റിൻകര, ഇ.ടി.സി എന്നിവിടങ്ങളിലെ യോഗങ്ങൾക്കുശേഷം നീലേശ്വരത്ത്​ അവസാനിച്ചു. കേരള കോൺഗ്രസ്​ (ബി) ജില്ല പ്രസിഡൻറും സ്ഥാനാർഥിയുമായ എ. ഷാജു അധ്യക്ഷതവഹിച്ചു. വിവിധ യോഗങ്ങളിൽ ആർ. രാമകൃഷ്ണപിള്ള, തൃക്കണ്ണമംഗൽ ജോയിക്കുട്ടി, കെ. ശങ്കരൻകുട്ടി, സി. മുകേഷ്, എസ്.ആർ. രമേശ്, ജേക്കബ് വർഗീസ് വടക്കടത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.