അനുശോചിച്ചു

ചവറ: തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റും സി.പി.എം നേതാവുമായ കെ.പി. മോഹന്‍ദാസിന്‍റെ നിര്യാണത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി വസതിയിലെത്തി അനുശോചനം അറിയിച്ചു. മദ്യപിച്ച് വരുന്നത് വിലക്കിയതിലുള്ള വിരോധം: വീട്ടുടമയെ ആക്രമിച്ച പ്രതി പിടിയിൽ (ചിത്രം) ചവറ: വീട്ടിൽ മദ്യപിച്ച് വരുന്നത് വിലക്കിയതിലുള്ള വിരോധത്തിൽ വീട്ടുടമയെ ആക്രമിച്ച പ്രതി പിടിയിൽ. നീണ്ടകര പുത്തൻതോപ്പിൽ പടിഞ്ഞാറ്റതിൽ ജോയി (53) ആണ് ചവറ പൊലീസിന്‍റെ പിടിയിലായത്. സ്ഥിരമായി മദ്യപിച്ച് സമീപവാസിയായ രതീഷ്​കുമാറിന്‍റെ വീട്ടിൽ വരുന്നതിനാൽ ഇയാളെ വിലക്കിയിരുന്നു. നീണ്ടകര ഫിഷിങ്​ ഹാർബറിൽ വെച്ച് പരസ്​പരം കണ്ട ഇവർ ഇക്കാര്യത്തിൽ തർക്കമുണ്ടായി. തുടർന്ന്​ പ്രതി വെട്ടുകത്തി എടുത്ത് ബൈക്കിൽ ഇരുന്ന രതീഷ്​കുമാറിനെ വെട്ടുകയായിരുന്നു. വിരലുകൾക്ക് പരിക്കേറ്റ രതീഷ്​കുമാറിന്‍റെ പരാതിയിൽ ചവറ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി വി.എസ്.​ പ്രദീപ്കുമാറിന്‍റെ നിർദേശാനുസരണം ചവറ ഇൻസ്​പെക്ടർ യു.പി. വിപിൻകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ജിബി, ജയപ്രകാശ്, എ.എസ്​.ഐ അബ്ദുൽ റഹീം, സി.പി.ഒ നിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.