അനുശോചനയോഗം

ചാത്തന്നൂർ: പ്രതാപവർമ തമ്പാൻ പകരം വെക്കാനില്ലാത്ത രാഷ്ട്രീയനേതാവും മികച്ച സംഘാടകനുമായിരുന്നെന്ന് ജി.എസ്. ജയലാൽ എം.എൽ.എ. പ്രതാപവർമ തമ്പാന് ആദരാഞ്ജലികൾ അർപ്പിച്ച് യു.ഡി.എഫ് ചാത്തന്നൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ അനുശോചനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് ജില്ല കൺവീനർ അഡ്വ. ജി. രാജേന്ദ്ര പ്രസാദ്, ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ ബി.ബി. ഗോപകുമാർ, സി.പി.എം ജില്ല കമ്മിറ്റി അംഗം പി.വി. സത്യൻ, സി.പി.ഐ ചാത്തന്നൂർ മണ്ഡലം സെക്രട്ടറി അഡ്വ. ദിലീപ്കുമാർ, ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ ദിജു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരായ എം. സുന്ദരേശൻപിള്ള, ബിജു പാരിപ്പള്ളി, എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡന്‍റ്​ ചാത്തന്നൂർ മുരളി, സുൽഫിക്കർ സലാം, എൻ. രവീന്ദ്രൻ, എസ്. ശ്രീലാൽ, എൻ. ഉണ്ണിക്കൃഷ്ണൻ, ചാക്കോ, ബാബു പനവിള എന്നിവർ സംസാരിച്ചു. ചിത്രം: ചാത്തന്നൂരിൽ നടന്ന പ്രതാപവർമ തമ്പാൻ അനുസ്മരണം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.