lead കോവിഡ് 195 പേര്‍ക്ക്; രോഗമുക്തി നേടിയവര്‍ 243

കൊല്ലം: എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ജില്ലയില്‍ തിങ്കളാഴ്ച 195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ നാലുപേര്‍ക്കും സമ്പര്‍ക്കം വഴി 183 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 243 പേര്‍ രോഗമുക്തി നേടി. കൊല്ലം കോര്‍പറേഷനില്‍ 48 പേർക്കാണ് രോഗബാധ. അഞ്ചാലുംമൂട്, തങ്കശ്ശേരി എന്നിവിടങ്ങളില്‍ നാലു വീതം ഇരവിപുരം, തിരുമുല്ലവാരം എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് കോര്‍പറേഷന്‍ പരിധിയില്‍ രോഗികള്‍. തേവലക്കര-13, ശൂരനാട്-11, കുലശേഖരപുരം-ഒമ്പത്, കൊട്ടാരക്കര, മേലില, വിളക്കുടി എന്നിവിടങ്ങളില്‍ ഏഴുവീതം ശാസ്താംകോട്ട, കുളക്കട ഭാഗങ്ങളില്‍ ആറുവീതം കരുനാഗപ്പള്ളിയില്‍ അഞ്ച്, തൃക്കോവില്‍വട്ടം, പട്ടാഴി, മയ്യനാട് എന്നിവിടങ്ങളില്‍ നാലു വീതം ഇടമുളയ്ക്കല്‍, ആലപ്പാട്, ഇളമ്പള്ളൂര്‍, ചിതറ, പന്മന ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗികള്‍. കടപ്പാക്കട ടൗണ്‍ അതിര്‍ത്തി സ്വദേശിനി (36-ഈസ്​റ്റ്​ കല്ലട ഫാമിലി ഹെല്‍ത്ത്​ സൻെറർ), പൂതക്കുളം സ്വദേശിനി (22 -നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രി), ചാത്തന്നൂര്‍ സ്വദേശിനി (32-കൊല്ലത്തെ സ്വകാര്യ ആശുപത്രി), അഞ്ചാലുംമൂട് കോട്ടയ്ക്കകം സ്വദേശിനി (56-തൃക്കടവൂര്‍ സി.എച്ച്.സി), ആശ്രാമം ശരണ്യ നഗര്‍ സ്വദേശിനി(46 -ഇരവിപുരം സര്‍ക്കാര്‍ ഹോമിയോ ആശുപത്രി), മയ്യനാട് പുല്ലിച്ചിറ സ്വദേശിനി (54), പോളയത്തോട് എ.ആര്‍.എ സ്വദേശിനി (30 - ഇരുവരും ജില്ല ആശുപത്രി), പന്മന പറമ്പില്‍മുക്ക് സ്വദേശി (30 - ജില്ല ആയുര്‍വേദ ആശുപത്രി) എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.