കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ണി​ൽ ഓ​ട​യി​ൽ കാ​ൽ കു​ടു​ങ്ങി​ പരി​േ​ക്കറ്റ യു​വ​തി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​പ്പോ​ൾ

കൊട്ടാരക്കരയിൽ യുവതിയുടെ കാൽ ഓടയിൽ കുടുങ്ങി

കൊട്ടാരക്കര: കൊട്ടാരക്കരയിൽ യുവതിയുടെ കാൽ ഓടയിൽ കുടുങ്ങി എല്ല് പൊട്ടി. മൈലം പാറക്കടവ് അച്ചൻ കുഞ്ഞ്, കുഞ്ഞുമോൾ ദമ്പതികളുടെ മകൾ ആൻസി (32)യുടെ കാലാണ് ഓടയിൽ കുടുങ്ങിയത്. വെള്ളിയാഴ്ച രാവിലെ 10.45 ഓടെ കൊല്ലം-തിരുമംഗലം റോഡിൽ പുലമണിലെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയപ്പോൾ ഓടയിൽ കാൽ കുടുങ്ങുകയായിരുന്നു.

നിലവിളി കേട്ട് പിതാവും നാട്ടുകാരും വ്യാപാരികളും ഓടിയെത്തിയെങ്കിലും കാൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല. പിന്നീട്, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇടത് കാലിന് പൊട്ടലുണ്ട്.

നിരവധി കാൽനടക്കാർ ഇത്തരത്തിൽ അപകടത്തിൽപെടുന്നത് നിത്യ സംഭവമാണ്. തകർന്ന ഓടയെ കുറിച്ചുള്ള വിവരങ്ങൾ പി.ഡബ്ല്യു.ഡി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു.

Tags:    
News Summary - young woman's leg got stuck in the drain near Kottarakkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.