കൊട്ടാരക്കര: ആംബുലൻസ് ഡ്രൈവർമാർ തമ്മിലടിച്ച സംഭവത്തിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. കുന്നിക്കോട് വിളക്കുടി ജയഭവനിൽ മണിക്കുട്ടൻ (31), പള്ളിക്കൽ ആലഞ്ചേരി ഫർഹാന മൻസിലിൽ ഷമീർ (35), പള്ളിക്കൽ ചെമ്പൻ പൊയ്ക ഷിഫാ മൻസിലിൽ സത്യൻ (35) എന്നിവരാണ് അറസ്റ്റിലായത്.
ആംബുലൻസ് ഡ്രൈവർമാർ തമ്മിലെ സാമ്പത്തിക തർക്കവും മുൻവൈരാഗ്യവുമാണ് സംഘട്ടനത്തിന് കാരണം. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് വിജയാസ് ആശുപത്രിക്ക് മുന്നില്‍ ഇരുവിഭാഗം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ആക്രമണത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന മൂന്ന് പേരില്‍ ഒരാള്‍ മരിച്ചിരുന്നു. കുന്നിക്കോട് ആവണീശ്വരം രാജീവ് നിവാസില്‍ രാഹുല്‍ (29) ആണ് മരിച്ചത്.
കുത്തേറ്റ വിഷ്ണു, ശിവൻ എന്നിവർ ഇപ്പോഴും മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി സിദ്ദീഖ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ ഇനിയും പ്രതികൾ അറസ്റ്റിലാകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.