സ​ന​ൽ

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കൊട്ടാരക്കര: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു.  കിഴക്കേകല്ലട രണ്ട് റോഡ് മുക്കിന് സമീപം അഞ്ജനം വീട്ടിൽ സനലിനെയാണ് (25) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി എട്ടോടെ അമ്പലത്തുംകാലായിൽ നിൽക്കുമ്പോഴാണ് ഇയാളിൽനിന്ന് എം.ഡി.എം.എ പിടിച്ചെടുത്തത്.

കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി. വിജയകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എസ്.എച്ച്.ഒ ടി.എസ്. ശിവപ്രകാശ്, എസ്.ഐ അനീസ് എ, എസ്.സി.പി.ഒമാരായ പ്രദീപ്കുമാർ, ഗിരീഷ്കുമാർ, സി.പി.ഒ ശിവപ്രസാദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Young man arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.