വിദ്യാർഥിനിയടക്കം രണ്ടുപേര്‍ക്ക് തെരുവുനായുടെ കടിയേറ്റു

കൊട്ടാരക്കര: കൊട്ടാരക്കര പൊലീസ് സ്റ്റേഷന് മുന്നിലെ തെരുവുനായുടെ ആക്രമണത്തിൽ വിദ്യാർഥിനി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്. ഉമ്മന്നൂര്‍ സ്വദേശിയും ലാബ് ടെക്‌നോളജി വിദ്യാര്‍ഥിനിയുമായ അഞ്ജലി, കുണ്ടറ സ്വദേശിയും പെയിന്റിങ് തൊഴിലാളിയുമായ ശ്രീജിത്ത് എന്നിവര്‍ക്കാണ് നായുടെ കടിയേറ്റത്.

വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു ആക്രമണം. അഞ്ജലിയെ കടിച്ച ശേഷം സമീപത്തെ വിദ്യാര്‍ഥിനിയെ നായ് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. കടിയേറ്റവരെ പൊലീസുകാരാണ് ജീപ്പിൽ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജങ്ഷനിലും താലൂക്കാശുപത്രി പരിസരത്തും തെരുവുനായുടെ വിഹാരകേന്ദ്രമാണ്. നഗരസഭ നടപ്പാക്കിയ എ.ബി.സി പദ്ധതി നായ് നിയന്ത്രണത്തിന് പര്യാപ്തമല്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

Tags:    
News Summary - Two people including a student were bitten by street dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.