നിർത്തിയിട്ട വാഹനങ്ങളുടെ മുകളിൽ മരംവീണ്​ കേടുപാട്​

കൊട്ടാരക്കര: എം.സി റോഡിൽ മാർത്തോമാ ജൂബിലി മന്ദിരത്തിന് സമീപം മരത്തിന്‍റെ ശിഖരങ്ങൾ ഒടിഞ്ഞു വീണ് റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾക്ക്​ കേടുപാട്​ സംഭവിച്ചു. വ്യാഴാഴ്​ച ഉച്ചയ്ക്ക് പെയ്ത കനത്ത മഴയിലാണ് കെ.ഐ.പി വക സ്ഥലത്ത് നിന്നിരുന്ന മരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞു വീണത്.

കൊട്ടാരക്കരയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘം എത്തി ഇവ മുറിച്ചു മാറ്റി. ഒടിഞ്ഞു റോഡിലേക്ക് പതിക്കാവുന്ന തരത്തിൽ ഇനിയും നിരവധി മരങ്ങൾ അവിടെയുണ്ടെന്നും അതും എത്രയും വേഗം മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Tags:    
News Summary - Tree Falls on a Parked Cars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.