അവണൂരിൽ തക്കാളിപ്പനി ബാധിച്ച ഒരു കുഞ്ഞിന്‍റെ കൈവെള്ള

അവണൂരിൽ തക്കാളിപ്പനി പടരുന്നു

കൊട്ടാരക്കര: അവണൂർ ഭാഗത്ത് കുട്ടികളിൽ തക്കാളിപ്പനി പടരുന്നു. നെടുവത്തൂർ പഞ്ചായത്ത് അഞ്ചാം വാർഡ്, കൊട്ടാരക്കര നഗരസഭ ഒന്നാം ഡിവിഷൻ അവണൂർ ഭാഗങ്ങളിലാണ് രോഗബാധ. തക്കാളിപ്പനി ബാധിച്ച എട്ടോളം കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സതേടി.

രോഗം ബാധിച്ചവരിൽ അധികവും അവണൂർ അംഗൻവാടിയിൽ പോയ കുട്ടികളിലാണെന്ന് പരിസരവാസികൾ പറഞ്ഞു. ആദ്യലക്ഷണം പനിയിലായിരുന്നു. മരുന്ന് കഴിച്ചിട്ടും തുടർന്ന് വിട്ടുമാറാത്ത പനിയും ശരീരഭാഗങ്ങളിലെ ചുവന്നു പൊങ്ങിയും ആഹാരം കഴിക്കാതെ വന്നതോടെ തക്കാളിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.

രോഗബാധ കൊച്ചു കുട്ടികളിലായതോടെ രക്ഷാകർത്താക്കൾ ആശങ്കയിലാണ്. നാവിലും മറ്റും കുമിളകൾ വരുന്നതോടെ കുട്ടികൾ ആഹാരം കഴിക്കാതെ ക്ഷീണാവസ്ഥയിലാണ്. രോഗമുള്ളവരിൽനിന്ന് നേരിട്ടാണിത് പകരുന്നത്. രോഗികളായ കുഞ്ഞുങ്ങൾ തൊട്ട കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റും തൊടുന്നത് വഴിപോലും പകരുന്നതാണ് രോഗം.

Tags:    
News Summary - Tomato fever is spreading in Avanur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.