അ​ജ്മ​ൽ, ര​ഞ്ജി​ത്​ കു​മാ​ർ

ശുചിമുറി ഉപകരണങ്ങൾ മോഷ്ടിച്ചവർ അറസ്റ്റിൽ

കൊട്ടാരക്കര: ആളില്ലാത്ത വീട്ടിൽനിന്ന് ശുചിമുറി ഉപകരണങ്ങൾ മോഷ്ടിച്ചവർ അറസ്റ്റിൽ. അലിമുക്ക് തൈക്കാവിന് സമീപം തൊട്ടുപുരക്കൽ വീട്ടിൽ അജ്മൽ (51), തുരുത്തിലമ്പലം കുളക്കട മുകളുംപുറത്ത് പുത്തൻവീട്ടിൽ രഞ്ജിത് കുമാർ (35) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

10 ദിവസം മുമ്പ് പ്രതികൾ മേലില കരിക്കത്തെ ആളില്ലാത്ത വീടിന്‍റെ മുൻഭാഗത്തെ വാതിൽ പൊളിച്ച് അകത്തുകടക്കുകയായിരുന്നു. ശുചിമുറിയിലെ ഫ്ലഷ് ടാപ്, പൈപ്പുകൾ, പൈപ്പ് ഫിറ്റിങ്സുകൾ, ടാപ്പുകൾ എന്നിവ അപഹരിച്ചു. വീടിന്‍റെ ചുറ്റുമുണ്ടായിരുന്ന പൈപ്പ് ഫിറ്റിങ്സും ടാപ്പും മോഷ്ടിച്ചു.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര ഇൻസ്പെക്ടർ വി.എസ്. പ്രശാന്ത്, എസ്.ഐ കെ.എസ്. ദീപു, ഗോപകുമാർ, സുദർശൻ, സി.പി.ഒ ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Those who stole toilet equipment were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.