ആരാധനാലയങ്ങളിൽ മോഷണം നടത്തിയ കേസിൽ പിടിയിലായ പ്രതികൾ  

ആരാധനാലയങ്ങളിൽ മോഷണം: പ്രതികൾ പിടിയിൽ

കൊട്ടാരക്കര: കൊല്ലം, പത്തനംതിട്ട ജില്ലകളിലായി നിരവധി ആരാധനാലയങ്ങളിലെ വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തി വന്നിരുന്ന മോഷണസംഘം പിടിയിലായി.കൊട്ടാരക്കര ഇരുമ്പനങ്ങാട് ശ്യാം ഭവനിൽ ബ്ലാക് മാൻ എന്ന അഭിലാഷ് (30), കുണ്ടറ വെള്ളിമൺ ചേറ്റുകട ചരുവിൽ പുത്തൻ വീട്ടിൽ ബിജു (31), കുണ്ടറ പരുത്തുംപാറ മനുഭവനിൽ മനു (33) എന്നിവരാണ് പിടിയിലായത്. ഇരുടെ ഒളിസങ്കേതമായ കുണ്ടറ ടെക്നോപാർക്കിന് സമീപം കാഞ്ഞിരോട്ടുനിന്ന് ലഹരിവിരുദ്ധ സ്​ക്വാഡാണ്​ പ്രതികളെ പിടികൂടിയത്.

കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പുത്തൂർ, എഴുകോൺ, ആറുമുറിക്കട, കടമ്പനാട്, അടൂർ, കൊടുമൺ എന്നിവിടങ്ങളിലെ നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് പിടിയിലായവർ.കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി ഹരിശങ്കറി​െൻറ നിർദേശാനുസരണം റൂറൽ ജില്ല ലഹരിവിരുദ്ധ സ്ക്വാഡിലെ എസ്.ഐമാരായ ബാബുക്കുറുപ്പ്, രഞ്ചു എന്നിവരുടെ നേതൃത്വത്തിൽ ശിവശങ്കരപ്പിള്ള, അനിൽകുമാർ, അജയൻ, സജിജോൺ, ആഷിർ കോഹൂർ, രാധാകൃഷ്ണപിള്ള, ആദർശ്, സൈബർ സെൽ സി.പി.ഒ രജിത്​ ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ചതുപ്പ് നിറഞ്ഞ പ്രദേശത്ത് പൊലീസിന് എത്തിപ്പെടാൻ കഴിയില്ല എന്ന് കരുതിയാണ് ഇവി​െട പ്രതികൾ താവളമുറപ്പിച്ചിരുന്നത്.കൊട്ടാരക്കരയിൽനിന്ന് ബൈക്ക് മോഷ്​ടിച്ച കേസിലും ഇവർ പ്രതികളാണ്.കൊട്ടാരക്കരയിൽനിന്ന്​ മോഷണം പോയ ബൈക്കും പ്രതികളിൽനിന്ന്​ കണ്ടെടുത്തു.

Tags:    
News Summary - Theft at places of worship: Defendants arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.