ബിനു

ലോറിക്കിയിൽപെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

കൊട്ടാരക്കര: തടിലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വെണ്ടാർ പൂച്ചെടി വിളയിൽ ( ബിനു ഭവനം) പരേതരായ തങ്കച്ചൻ്റേയും ഓമനയുടേയും മകൻ ബിനു (33) വാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30 ഓടെ ചുങ്കത്തറ കല്ലും മൂടിന് സമീപമാണ് സംഭവം.

പുത്തൂർ സെൻറ് മേരീസ് പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബിനുവിൻെറ ബൈക്ക് എതിരെ വന്ന നാഷണൽ പെർമിറ്റ് ലോറിയിൽ തട്ടി മറ്റൊരു തടി ലോറിക്കടിയിൽപെടുകയും ബിനുവിൻ്റ ശരീരത്തിലുടെ തടി ലോറിയുടെ ചക്രം കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു . ഇരു ലോറികളും പുത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ: ബിജി മകൻ: സിറിൽ. സംസ്കാരം വീട്ട് വളപ്പിൽ നടന്നു. പുത്തൂർ പോലീസ് കേസെടുത്തു.

Tags:    
News Summary - The young man died in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.