എലിസബത്തിൻെറ വീടിനു മുന്നിൽ മറിഞ്ഞ പിക് അപ്

പിക് അപ്പ് വാൻ മറിഞ്ഞ് നിർമ്മാണത്തിലിരുന്ന വീടിൻെറ മുൻ ഭാഗം തകർന്നു

കൊട്ടാരക്കര : വീട് പണിക്കായി പാറ പൊടിയുമായി വന്ന പിക് അപ് വാൻ വീട് മുറ്റത്തേക്ക് മറിഞ്ഞു നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മുൻ ഭാഗം തകർന്നു. തൃക്കണ്ണമംഗൽ കടലാവിള കാലായിക്കുന്ന് സ്വദേശി എലിസബത്തിൻെറ വീടാണ് തകർന്നത്. കോൺക്രീറ്റ് റോഡിൻെറ മുക്കാൽ ഭാഗവും തകർന്നു.

14 ഓളം നിർധന കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡാണ് തകർന്നത്. മറിഞ്ഞ പിക് അപ് നാട്ടുകാരുടെയും ക്രയിനിന്റെയും സഹായത്തോടെ ഉയർത്തി. അപകടത്തിൽ ആർക്കും പരിക്കില്ല.

Tags:    
News Summary - The pick-up van overturned and the front of the house under construction collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.