Representative Image

നാട്ടുകാർ നോക്കി നിൽക്കെ വീട്ടമ്മ കിണറ്റിൽ ചാടി മരിച്ചു

 കൊട്ടാരക്കര : നാട്ടുകാർ നോക്കി നിൽക്കെ വീട്ടമ്മ കിണറ്റിൽ ചാടി മരിച്ചു. പുത്തൂർ മാവടി കാഞ്ഞിരംവിള റോയ് ഭവനിൽ രാജേഷിന്‍റെ ഭാര്യ ലാലി (35) ആണ് നാട്ടുകാർ നോക്കി നിൽക്കെ കിണറ്റിൽ ചാടി മരിച്ചത്. കൂലി വേലക്കാരനായ ഭർത്താവ് രാജേഷ് മക്കളുമൊത്ത് ആറ്റിങ്ങലിലെ വീട്ടിൽ പോയ സമയത്താണ് ലാലി കിണറ്റിൽ ചാടിയത്. മനോരോഗത്തിന് ചികിത്സയിലുള്ള ലാലി മുൻപും ആത്മഹത്യ ശ്രമം നടത്തിയിരുന്നു.

ചൊവ്വാഴ്ച രാവിലെ മനോവിഭ്രാന്തി പ്രകടിപ്പിച്ച ലാലി നാട്ടുകാർ നോക്കി നിൽക്കെ വീട്ട് മുറ്റത്തെ കൈവരിയില്ലാത്ത കിണറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു. നാട്ടുകാർ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. കൊട്ടാരക്കരയിൽ നിന്ന് ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പുത്തൂർ പൊലീസ് കേസെടുത്തു. മക്കൾ : അനഘ, മേഘ 

Tags:    
News Summary - The housewife jumped into the well and died while the locals watched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.