നെ​ല്ലി​ക്കു​ന്നം കു​രി​ശ്ശടി വ​ള​വ് ഭാ​ഗ​ത്ത് ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി കാ​ർ ത​ക​ർ​ന്ന നി​ല​യി​ൽ

നെല്ലിക്കുന്നം വളവിൽ കാർ ലോറിയിലേക്ക് ഇടിച്ചുകയറി

കൊട്ടാരക്കര: നെല്ലിക്കുന്നം കുരിശടി വളവ് ഭാഗത്ത് കാർ ലോറിയിലേക്ക് ഇടിച്ചുകയറി. ആർക്കും പരിക്കില്ല. കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. ആക്രി സാധനങ്ങൾ കൊണ്ടുവന്ന ലോറിയുടെ ആക്സിൽ പൊട്ടി. വെള്ളിയാഴ്ച ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം.

കൊട്ടാരക്കരയിൽനിന്ന് പൂയപ്പള്ളിയിലേക്ക് വരുകയായിരുന്ന കാർ ഓടനാവട്ടത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ലോറിയുടെ മധ്യഭാഗത്തായാണ് ഇടിച്ചുകയറിയത്. കാർ രണ്ട് വട്ടം കറങ്ങിയശേഷം തിരിഞ്ഞു നിൽക്കുകയായിരുന്നു. കാർ ഡ്രൈവർ കൊട്ടാരക്കര സ്വദേശി നാസർ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.

Tags:    
News Summary - The car rammed into the lorry at Nellikunnam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.