വിജോയ്

മേലില പഞ്ചായത്ത് ഓഫിസിന് മുന്നിൽ മധ്യവയസ്കന്‍റെ ആത്മഹത്യ ശ്രമം

കൊട്ടാരക്കര: വസ്തു വിഷയത്തിൽ നൽകിയ പരാതിയിൽ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് മേലില പഞ്ചായത്ത് ഓഫിസിന് മുന്നിൽ മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്ച രാവിലെ 6.30 ഓടെ മേലില പഞ്ചായത്ത് ഓഫിസിന്‍റെ മുന്നിലായിരുന്നു സംഭവം. ചെമ്മങ്ങനാട് മുളക്കലഴികത്ത് വീട്ടിൽ വിജോയ്(48)യെ ആണ് കൈ ഞരമ്പ് മുറിച്ചനിലയിൽ പഞ്ചായത്തിന് മുന്നിൽ കണ്ടത്.

നാട്ടുകാരും കൊട്ടാരക്കര പൊലീസും എത്തി ഇയാളെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 2018ൽ വിജോയ്യുടെ വസ്തുവിന്‍റെ കുറച്ച് ഭാഗം അയൽവാസിക്ക് വിറ്റിരുന്നു. വിൽപന നടത്തിയ വസ്തുവിൽ ഉടമ അനധികൃതമായി മണ്ണെടുപ്പ് നടത്തുന്നതായും തന്‍റെ ബാക്കി വസ്തുവിനെ ബാധിക്കുന്നതായും ആരോപിച്ച് വിജോയ് റവന്യൂ അധികൃതർക്കും പഞ്ചായത്തിനും പരാതി നൽകി. ഇതിന് നടപടി ഉണ്ടായില്ല എന്നാണ് ആരോപണം.

പരാതിയിൽ പഞ്ചായത്ത് അധികൃതർ സ്ഥലം നേരിൽ കണ്ട ശേഷം ആർ.ഡി.ഒക്കും മൈനിങ് ആൻഡ് ജിയോളജി വകുപ്പിനും റിപ്പോർട്ട് നൽകി എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. 

Tags:    
News Summary - suicide Attempt by middle-aged man in front of Melila panchayat office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.