കൊട്ടാരക്കര (കൊല്ലം): ജലവിഭവ മന്ത്രി കൃഷ്ണൻകുട്ടി പങ്കെടുത്ത ജനതാദൾ (എസ്) ജില്ല നേതൃയോഗത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റം. കടുത്ത വിഭാഗീയത സംഘർഷത്തിലേക്ക് പോകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മന്ത്രി കൃഷ്ണൻകുട്ടി എത്തുന്നതിനുമുമ്പേ ജില്ല ജനറൽ സെക്രട്ടറി താജുദ്ദീൻ ഉൾപ്പടെ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
ജില്ല പ്രസിഡൻറ് മോഹൻലാലിനെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെടുന്ന വിഭാഗത്തെയാണ് അറസ്റ്റ് ചെയ്തുനീക്കിയത്. കൊല്ലം ജില്ലയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജനതാദളിന് ഒരു സീറ്റുമാത്രമാണ് ജയിക്കാൻ കഴിഞ്ഞത്.
അത് ജില്ല പ്രസിഡൻറിെൻറ കഴിവുകേടാണെന്ന് എതിർവിഭാഗം ആരോപിക്കുന്നു. മന്ത്രി കൃഷ്ണൻകുട്ടി, മാത്യു ടി. തോമസ് എന്നിവരെ വിവരം ധരിപ്പിച്ചിരുന്നു എന്നും ഇതുവരെ നടപടി എടുത്തില്ലെന്നും താജുദ്ദീൻ വേലിശ്ശേരി പറഞ്ഞു.
പേരൂർ ശശിധരൻ, നുജുമുദീൻ, മോഹൻദാസ് രാജധാനി, അഭിലാഷ്, വല്ലം ഗണേശൻ, ഷാജി റാവുത്തർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇവർക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും മുമ്പ് പല ഘട്ടങ്ങളിലായി പാർട്ടി വിട്ട് പോയവരാണെന്നും അവർക്ക് യോഗത്തിൽ പങ്കെടുക്കാൻ അവകാശമില്ലെന്നും മന്ത്രി കൃഷ്ണൻകുട്ടിയും ജില്ല പ്രസിഡൻറിനെ അനുകൂലിക്കുന്നവരും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.