representative image
കൊട്ടാരക്കര: ഏഴുവയസ്സുകാരനെയും വീട്ടമ്മയെയും തെരുവുനായ് ആക്രമിച്ചു. ഗുരുതര പരിക്കുകളോടെ ഇരുവരേയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കണ്ണമംഗൽ ഭാഗത്ത് കഴിഞ്ഞദിവസം രാവിലെയാണ് സംഭവം.
തൃക്കണ്ണമംഗൽ കല്ലൂർ സ്കൂളിലേക്ക് സ്കൂൾ വാനിൽ കയറാൻ ഇ.ടി.സി ഭാഗത്തുനിന്ന മൂന്നാം ക്ലാസ് വിദ്യാർഥി ആൽബിന്‍റെ (ഏഴ്) വലതുകൈയിലാണ് തെരുവുനായ് കടിച്ചത്. ശേഷം, സമീപത്തെ വീട്ടിൽ മുറ്റമടിച്ചുകൊണ്ടിരുന്ന ശോഭയുടെ (42) മുഖത്തും കടിക്കുകയായിരുന്നു.
ഇവർ നിലത്ത് വീണ് നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി നായുടെ കൂടുതൽ ആക്രമണത്തിൽ നിന്ന് രക്ഷിക്കുകയായിരുന്നു. പ്രദേശത്തെ നിരവധി നായ്ക്കളെയും ഈ നായ് കടിച്ചിട്ടുണ്ട്. പേപ്പട്ടിയാണെന്ന സംശയവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.