രംഗനാഥൻ ആശുപത്രിയിൽ

മാധ്യമ പ്രവർത്തകനെ ആക്രമിച്ച ആർ.എസ്​.എസ്​ പ്രവർത്തകൻ റിമാൻഡിൽ

കൊട്ടാരക്കര (കൊല്ലം): മാധ്യമ പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയെ കോടതി റിമാൻഡ്​ ചെയ്തു. നിരവധി ക്രമിനൽ കേസുകളിലെ പ്രതിയും ആർ.എസ്.എസ് പ്രവർത്തകനുമായ വാളകം ആണ്ടൂർ സുജിവിലാസത്തിൽ സുജി (42) ആണ് റിമാൻഡിലായത്.

ദേശാഭിമാനി കൊട്ടാരക്കര ലേഖകൻ ജി. രംഗനാഥന്​ നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രി 9.30ന് രംഗനാഥൻ സെക്രട്ടറിയായ ആണ്ടൂർ ലൈബ്രറിക്ക്​ മുന്നിൽ വെച്ചായിരുന്നു ആദ്യ അക്രമണം. മദ്യപിച്ച് എത്തിയ സുജി രംഗനാഥന്‍റെ തലക്കടിക്കുകയായിരുന്നു.

പരിക്കേറ്റ രംഗനാഥൻ ആശുപത്രിയിൽ പോകാൻ വീട്ടിലെത്തിയപ്പോൾ പിന്നാലെ എത്തി വീണ്ടും ആക്രമിച്ചു. അച്ഛനെ രക്ഷിക്കാൻ ശ്രമിച്ച പത്തു വയസുകാരിയെ തള്ളിമാറ്റി.

സംഭവശേഷം പ്രതി വാളകം എയ്ഡ് പോസ്റ്റിൽ കീഴടങ്ങുകയായിരുന്നു. വെള്ളിയാഴ്ചയാണ്​ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തത്. രംഗനാഥൻ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പൊലിക്കോട് യൂനിറ്റ് സെക്രട്ടറി അഖിലിനെ (27) ആർ.എസ്.എസ് പ്രവർത്തകരായ ബബൻ ബാബു, കണ്ണൻ എന്നിവർ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ഇവരുടെ സുഹൃത്താണ് സുജി. ഈ വാർത്ത നൽകിയതിലുള്ള വിരോധമാണ് തന്നെ ആക്രമിക്കാൻ കാരണമെന്ന് രംഗനാഥൻ പൊലീസിന്​ നൽകിയ മൊഴിയിൽ പറയുന്നു.             

Tags:    
News Summary - RSS worker remanded for assaulting journalist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.