എം.സി റോഡിൽ കരിക്കത്ത് ആംബുലൻസ് സ്കൂട്ടറിലിടിച്ച് വ്യാപാരി മരിച്ചു

കൊട്ടാരക്കര: എം.സി റോഡിൽ കരിക്കത്ത് ആംബുലൻസ് സ്കൂട്ടറിലിടിച്ച് ചായക്കട വ്യാപാരി മരിച്ചു. കരിക്കം ഞാറവിള വീട്ടിൽ ബേബി കെ (67) ആണ് മരിച്ചത്. കരിക്കം ചന്തമുക്കിൽ ചായക്കട നടത്തിവരുകയായിരുന്നു ബേബി.

വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. കരിക്കത്തെ കടയിൽ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക്‌ സ്കൂട്ടറിൽ പോവുകയായിരുന്ന ബേബി സ്കൂട്ടർ യൂ-ടേൺ തിരിയുന്ന സമയം തിരുവനന്തപുരം ഭാഗത്ത് നിന്ന് മൃതശരീരവുമായി കൊട്ടാരക്കര ഭാഗത്തേക്ക്‌ വരുകയായിരുന്ന ആംബുലൻസ് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തലയ്ക്കു ഗുരുതര പരിക്കേറ്റ ബേബി തൽക്ഷണം മരിച്ചു. മൃതശരീരം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ. കൊട്ടാരക്കര പൊലീസ് കേസെടുത്തു.

ഭാര്യ: സാറാമ്മ. മക്കൾ: ബിനു, മിനി. മരുമക്കൾ: വിജി, മനു. സംസ്കാരം പിന്നീട്. 

News Summary - road accident death in kottarakkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.