ആരോരുമില്ലാ​ത്ത വയോധികക്ക്​ സഹായവുമായി പിങ്ക്​ പൊലീസ്​

കൊട്ടാരക്കര: മാസങ്ങളായി വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന വയോധിക വള്ളക്കടവ് സ്വദേശിനി പൊടിയമ്മ(84)ക്ക് സഹായഹസ്തവുമായി റൂറൽ പിങ്ക് പൊലീസ്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന പൊടിയമ്മക്ക്​ മരുന്ന് വാങ്ങാനോ ചികിത്സിക്കുന്ന ഡോക്ടറെ കാണാനോ നിർവാഹമില്ലാതെയായി.

ഭർത്താവ് ഒരുവർഷം മുമ്പ്​ മരിച്ചു. മകൾ വിവാഹം കഴിഞ്ഞ് വിദേശത്തും മകൻ ജോലി സംബന്ധമായി ചെന്നൈയിലും ആയതിനാൽ തനിച്ചാകുകയായിരുന്നു. മരുന്ന് തീർന്നതിനാൽ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന്​ ചികിത്സ നടത്തിയ ആശുപത്രിയിലെ ബന്ധുവായ ജീവനക്കാരിയോട് വിവരം പറഞ്ഞു.

ജോലി സംബന്ധമായ കാരണങ്ങളാൽ അവർക്ക്​ എത്താൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ പിങ്ക് പൊലീസ് മീയണ്ണൂരിലെ ആശുപത്രിയിലെത്തി മരുന്നുകൾ ശേഖരിച്ച് വീട്ടിലെത്തി കൈമാറുകയായിരുന്നു. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ലീന, മേരി മോൾ എന്നിവരാണ് സഹായത്തി​െനത്തിയത്.

Tags:    
News Summary - pink police helps an old lady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.