കൊട്ടാരക്കര: പോക്സോ നിയമം, ബാലനീതി നിയമം, ശിശു മന:ശാസ്ത്രം എന്നീ വിഷയങ്ങളെക്കുറിച്ച് കൊല്ലം റൂറല്‍ ജില്ലയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഏകദിന പരിശീലനം നൽകി. കൊല്ലം റൂറല്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെയും ചൈല്‍ഡ് ലൈന്‍ കൊല്ലത്തിന്‍റെയും നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.

കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ബി രവി ഐ.പി.എസ് അദ്ധ്യക്ഷത വഹിച്ച യോഗം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രാജശ്രീ.പി.ആര്‍ ഉദ്ഘാടനം ചെയ്തു. കൊല്ലം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. കെ.പി സജിനാഥ് ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു. ചെല്‍ഡ് ലൈന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എബ്രഹാം.സി., കൊല്ലം റൂറല്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് എസ്.മധുസൂദനന്‍ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

കുട്ടികളുടെ മന:ശാസ്ത്രത്തെക്കുറിച്ച് ജോണ്‍.കെ.ലുക്കോസ്, ബാലനീതി നിയമത്തെക്കുറിച്ച് അഡ്വ. വിനോദ് മാത്യൂ വില്‍സണ്‍, പോക്സോ നിയമത്തെക്കുറിച്ച് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ശ്രീരാജ് .എസ് എന്നിവര്‍ ക്ലാസുകള്‍ നടത്തി.

Tags:    
News Summary - One-day training was imparted to women police officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.