വാഹനാപകട മേഖല തിരിച്ചറിയാൻ മൊബൈൽ ആപ്

കൊട്ടാരക്കര: സംസ്ഥാനത്ത് വാഹനാപകട മേഖല തിരിച്ചറിയാൻ മോട്ടോർ വാഹന വകുപ്പിന്‍റെ നേതൃത്വത്തിൽ മൊബൈൽ ആപ് വരുന്നു. എം.സി റോഡ്, എൻ.എച്ച്, മേജർ ഡിസ്ട്രിക്ട് റോഡ് ഇവയിൽ നടക്കുന്ന വാഹനാപകടങ്ങൾ പരിശോധിച്ച ശേഷമാണ് ആക്സിഡന്‍റ് പ്രോൺ ഏരിയ മാനേജ്മെന്‍റ് (എ.പി.എം) എന്ന ആപ് നിർമിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ഗൂഗിളിന്‍റെ പ്ലേ സ്റ്റോറിൽ ഇത് ലഭ്യമാകും. ഈ ആപ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഒന്നിൽ കൂടുതൽ അപകടം നടന്നിട്ടുള്ള പ്രധാന റോഡുകളിൽ വാഹനങ്ങളെത്തുമ്പോൾ മൊബൈലിൽ ശബ്ദത്തോടുകൂടി ചുവന്ന പ്രകാശം കാണിക്കും.

ഇത് വാഹനാപകടങ്ങൾ നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമെന്ന് മോട്ടോർ വെഹിക്കിൾ ജില്ല എൻഫോഴ്സ്മെന്‍റ് ഉദ്യോസ്ഥർ പറഞ്ഞു. ആപ് ഉപയോഗിക്കുന്ന ഡ്രൈവർക്ക് വാഹനാപകട മേഖല കൃത്യമായി അറിയാൻ സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ആപ്ലിക്കേഷ‍ന്‍റെ നടപടി ക്രമങ്ങൾക്ക് തുടക്കമായി. ഇതിന്‍റെ ഭാഗമായി ആക്സിഡന്‍റ് പ്രോൺ ഏരിയ മാനേജ്മെന്‍റ് ദക്ഷിണ മേഖല പരിശീലനം കൊട്ടാരക്കരയിൽ നടന്നു. കൊല്ലം എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥൻ അൻസാരിയ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Mobile app to identify accident area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.