representational image

മാറനാട് ഓർത്തഡോക്സ് പള്ളിയിലെ ശവക്കല്ലറകൾ തുറന്ന നിലയിൽ

കൊട്ടാരക്കര: പുത്തൂർ മാറനാട് മാർ ബസോമ ഓർത്തഡോക്സ് പള്ളിയിലെ ശവക്കല്ലറകൾ തുറന്ന നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രിയിലാണ് പള്ളിക്ക് സമീപത്തെ ശവക്കല്ലറകൾ തുറന്ന നിലയിൽ കണ്ടെത്തിയത്.

ഗ്രാനൈറ്റ് കൊണ്ട് നിർമിച്ച കല്ലറയുടെ മുകൾഭാഗത്തെ ലോക്ക് അഴിച്ച് തുറന്ന നിലയിലായിരുന്നു. രണ്ട് പേരിൽ കൂടുതൽ ആൾക്കാർ ഉണ്ടെങ്കിൽ മാത്രമേ കല്ലറയുടെ മുകളിലെ ലോക്ക് അഴിച്ച് തുറക്കാൻ കഴിയൂ. രണ്ട് കുടുംബക്കാരുടെ ശവക്കല്ലറകളാണ് തുറന്ന നിലയിൽ കാണപ്പെട്ടത്.

ആറുവർഷം മുമ്പ് ഇവിടത്തെ ശവക്കല്ലറയുടെ മുകളിൽ സ്ഥാപിച്ചിരുന്ന കുരിശ് ഇളക്കിക്കളഞ്ഞിരുന്നു. അടുത്ത സമയത്തായി ശവക്കല്ലറകൾക്ക് സമീപത്തായി നട്ട തെങ്ങിൻതൈകൾ നശിപ്പിച്ചിരുന്നു. സാമൂഹികവിരുദ്ധർ ശവക്കല്ലറകൾ തുറന്ന സംഭവവുമായി ബന്ധപ്പെട്ട് പള്ളി അധികൃതർ എഴുകോൺ പൊലീസിന് പരാതി നൽകി.

ഇതിന്‍റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാവിലെ പൊലീസ് സ്ഥലത്തെത്തി ശവക്കല്ലറകളിൽ പരിശോധന നടത്തി. പള്ളിയിൽ സി.സി.ടി.വി കാമറയില്ല. ഇതിനാൽ ശവക്കല്ലറകൾ തുറന്നതാരാണെന്ന് കണ്ടെത്തുന്നതിനായി പൊലീസ് സമീപത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചുവരുകയാണ്.

Tags:    
News Summary - Maranad Orthodox Church-graves-open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.