സ്റ്റീഫൻ ഫ്രാൻസിസ് ഫെർണാണ്ടസ്
കൊട്ടാരക്കര: ഒരു കിലോ ഹഷിഷ് ഓയിൽ സൂക്ഷിച്ചിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിലായി. എഴുകോൺ ചൊവ്വള്ളൂരിൽ കോട്ടെകുന്നിൽ ആളില്ലാത്ത വീടിന്റെ വാട്ടർ ടാങ്കിൽ നിന്നാണ് ഒരു കിലോ തൂക്കം വരുന്ന ഹാഷിഷ് ഓയിൽ പിടികൂടിയത്.
സംഭവത്തിൽ തില്ലേരി സ്വദേശി സ്റ്റീഫൻ ഫ്രാൻസിസ് ഫെർണാണ്ടസ് (45) എക്സൈസിന്റെ പിടിയിലായി. രണ്ടു ദിവസം മുന്നേ രണ്ട് കിലോ ഹഷിഷ് ഓയിൽ കടത്തിക്കൊണ്ടുവന്നതായി എക്സൈസ് ഉദ്യോഗസ്ഥർക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് വാറണ്ടുള്ള പിടികിട്ടാപ്പുള്ളി സ്റ്റീഫൻ ഫ്രാൻസിസ് ഫെർണാണ്ടസിനെ നിരീക്ഷിച്ചുള്ള അന്വേഷണമാണ് അറസ്റ്റിലെത്തിയത്.
എഴുകോൺ കോട്ടെകുന്നിലെ വീട്ടിൽ താമസിച്ചു സഹോദരി മേരിഭവനത്തിൽ മേരിയുടെ അടച്ചിട്ടിരുന്ന വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്.
20 വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ്. അസിസ്റ്റന്റ് ഏക്സൈസ് കമ്മീഷണർ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഏക്സൈസ് ഇൻസ്പെക്ടർ മധുസുദനൻനായർ, സി. ഒ. മാരായ സുബിൻ, വിനോജ്, പ്രിവന്റ്റീവ് ഓഫിസർ മുഹമ്മദ് അലി, കൊല്ലം ഐ.ബി ഇൻസ്പെക്ടർ ജലാലുദ്ദീൻ, പ്രിവന്റ്റീവ് ഓഫിസർ മാരായ ഗിരീഷ് ബിജുമോൻ, ഏക്സൈസ്ഇൻസ്പെക്ടർ അനിൽകുമാർ, ഷിജു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.