യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

കൊട്ടാരക്കര: ലോവർ കരിക്കകത്ത് വെച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി കൊട്ടാരക്കര അവണൂർ ശ്രീകൃഷ്ണ മന്ദിരം അരുൺ അജിത്ത് (25-കണ്ണൻ) കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം അറസ്റ്റ് ചെയ്തു. ഈ കേസിൽ ഏഴ് പ്രതികളെ നേരത്തേ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്നാണ് കേസിലെ സൂത്രധാരൻ ഇയാളാന്നെന്ന് കണ്ടെത്തിയത്. ഒളിവിലായിരുന്ന ഇയാളെ പിടിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. എന്നാൽ, ഇയാൾ ആലുവയിൽ തോക്കുചൂണ്ടി ഡ്രൈവറെയും വാഹനവും തട്ടിക്കൊണ്ടു പോയ കേസിൽ ആലുവ പൊലീസിനെറ പിടിയിലായിരുന്നു. തുടർന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയ ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 27 നാണ് കേസിനാസ്പദമായ സംഭവം. ചക്കുവരയ്ക്കൽ പ്രണവത്തിൽ രാമചന്ദ്രന്‍റെ മകൻ ഗോകുലിനെയാണ് (27) കൊലപ്പെടുത്താൻ ശ്രമിച്ചത്.

കഞ്ചാവ് കച്ചവടം നടത്തിയത് വിലക്കിയതുമായി ബന്ധപ്പെട്ട് പരിക്കുപറ്റിയ ഗോകുലും പ്രതികളുമായി സംഭവത്തിന് രണ്ടു ദിവസം മുമ്പ് വാക്കേറ്റംമുണ്ടായിരുന്നു. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ ഇതിനു മുമ്പും ഇയാൾക്കെതിരെ കഞ്ചാവ് കടത്ത്, അടിപിടിക്കേസുകൾ നിലനിൽപുണ്ട്. പ്രതിക്ക് കൊട്ടാരക്കര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന മയക്കുമരുന്ന് ലോബികളുമായി ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നു.

കസ്റ്റഡിയിൽ വാങ്ങിയ പ്രതി പൊലീസിനെ ഭീഷണിപ്പെടുത്തി; കോടതി ഇടപെട്ട് കേസെടുത്തു

കൊ​ട്ടാ​ര​ക്ക​ര: നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ലും ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി സ്റ്റേ​ഷ​നി​ൽ പൊ​ലീ​സു​കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ൽ കോ​ട​തി ഇ​ട​പെ​ട്ട് കേ​സെ​ടു​ത്തു. വ​ല്ലം സ്വ​ദേ​ശി അ​രു​ൺ അ​ജി​ത്തിനെ​തി​രെ​യാ​ണ് കോ​ട​തി ഇ​ട​പെ​ട്ട് കേ​സെ​ടു​ത്ത​ത്. ക​ള്ള​ക്കേ​സി​ൽ​പെ​ടു​ത്തി​യ​താ​ണെ​ന്നും പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ കൈ​കാ​ര്യം ചെ​യ്യു​മെ​ന്നും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​ന്​ നേ​രെ ഇ​യാ​ൾ ആ​ക്രോ​ശി​ച്ച​താ​യി പൊ​ലീ​സ്​ കോ​ട​തി​യി​ൽ അ​റി​യി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക്കെ​തി​രെ പൊ​ലീ​സു​കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.