വിഷ്ണു, ആനന്ദ്
കൊട്ടാരക്കര: പുലമൺ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം എം.ഡി.എം.എയുമായി യുവാവ് പിടിയിലായ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. തിരുവനന്തപുരം ശാസ്തവട്ടം അയിരൂർപാറ സ്വദേശികളായ വിഷ്ണു (30), ആനന്ദ് (26) എന്നിവരാണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്.
കൊല്ലം പട്ടത്താനം ജനകീയ നഗർ -161 മിനി വിഹാറിൽ അമലിനെ (24) 106 ഗ്രാം എം.ഡി.എം.എയുമായി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റ് പ്രതികളെ തിരുവനന്തപുരത്തുനിന്ന് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എം.ഡി.എം.എയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.