കെ.എസ്.ആർ.ടി.സി ബസ് അണിയിച്ചൊരുക്കിയുള്ള ഉല്ലാസയാത്ര ’ഉല്ലാസ ഗീത’ത്തിന്‍റെ ഓഡിയോ പ്രകാശനം കൊട്ടാരക്കരയിൽ മന്ത്രികെ.എൻ. ബാലഗോപാൽ നിർവഹിക്കുന്നു
കൊട്ടാരക്കര: 2022 ജനുവരി എട്ടിന് ആരംഭിച്ച കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം ഒന്നാം വാർഷികദിനത്തിലേക്ക്. കാപ്പുകാവ്-നെയ്യാർഡാ -ലുലുമാൾ സർവിസ് ആയിരുന്നു ആദ്യം.തുടർന്ന് ഗവി, പൊന്മുടി, റോസ്മല, സാമ്പ്രാണികോടി - മൺറോതുരുത്ത്, കുമരകം, വയനാട്, മലബാർ, നെഫർറ്റിറ്റി കപ്പൽ യാത്ര, നാലമ്പല ക്ഷേത്രം, മലക്കപ്പാറ എന്നിങ്ങനെ കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള വിനോദ- തീർഥാടന കേന്ദ്രങ്ങളിലേക്ക് ഈ ഒരുവർഷത്തിനിടയിൽ യാത്രകൾ നടത്തി.
കഴിഞ്ഞ ഡിസംബറിൽ മാത്രം 15 ട്രിപ്പുകൾ പൂർത്തിയാക്കി. ഒന്നാം വാർഷികദിനത്തിൽ രണ്ടു സൂപ്പർ ഡീലക്സ് ബസുകൾ തിരുവൈരാണിക്കുളം ക്ഷേത്ര ദർശനത്തിനായി സർവിസ് നടത്താൻ തീരുമാനിച്ചു.Kottarakkara KSRTC budget tourism for the first year ജനുവരിയോടെ 75 ട്രിപ്പുകൾ പൂർണമാക്കുകയാണ് ലക്ഷ്യം.
കൊട്ടാരയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസ് അണിയിച്ചൊരുക്കിയുള്ള ഉല്ലാസ യാത്ര ‘ഉല്ലാസ ഗീത’ത്തിന്‍റെ ഓഡിയോ പ്രകാശനം മന്ത്രി കെ.എൻ. ബാലഗോപാൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.