കൊട്ടാരക്കര നെല്ലിക്കുന്നം ജങ്ഷന് സമീപം തള്ളിയ മാലിന്യം
കൊട്ടാരക്കര: നെല്ലിക്കുന്നം ജങ്ഷന് സമീപം മാലിന്യംതള്ളൽ തകൃതിയായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. വിദൂരസ്ഥലങ്ങളിൽനിന്നുള്ള മാലിന്യംപോലും ഇവിടെ എത്തിക്കുന്നുണ്ട്. മഴകൂടി പെയ്യുന്നതോടെ കടുത്ത ദുർഗന്ധമാണ് ഇവിടെ അനുഭവപ്പെടുന്നത്.
ദിനംപ്രതി മാലിന്യം തള്ളൽ വർധിക്കുന്ന സാഹചര്യത്തിൽ വ്യാപാരികളും സമീപവാസികളും ഏറെ ബുദ്ധിമുട്ടിലാണ്. മാലിന്യം തള്ളുന്നവർക്കെതിരെ ഉമ്മന്നൂർ പഞ്ചായത്തും കൊട്ടാരക്കര പൊലീസും അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.