കൊട്ടാരക്കര: : ഒരു കുടുംബത്തിലെ നാലു പേരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മൂന്ന് പേരുടെ മൃതദേഹങ്ങൾ വെേട്ടറ്റ നിലയിലും ഒരാൾ തൂങ്ങി മരിച്ച നിലയിലുമായിരുന്നു.
കൊട്ടാരക്കര നീലേശ്വരത്ത് പൂജപ്പുര വീട്ടിലാണ് സംഭവം. നീലേശ്വരം സ്വദേശി രാജേന്ദ്രൻ (55), ഭാര്യ അനിത (50), മക്കളായ ആദിത്യ രാജ് (24), അമൃത (21) എന്നിവരാണ് മരിച്ചത്.
ഒാേട്ടാറിക്ഷ തൊഴിലാളിയായ രാജേന്ദ്രനും കുടുംബവും പ്രശ്നങ്ങളൊന്നും ഇല്ലാതെ ജീവിക്കുകയായിരുന്നൂവെന്നാണ് അയൽവാസികൾ പറയുന്നത്.
തിങ്കളാഴ്ച രാവിലെ വീട് തുറക്കാതിരുന്നതിനാൽ നാട്ടുകാരെത്തി പരിശോധിക്കുകയായിരുന്നു. രാജേന്ദ്രൻ തൂങ്ങി മരിച്ച നിലയിലും മറ്റുള്ളവർ വെേട്ടറ്റ് മരിച്ച നിലയിലുമായിരുന്നു.
സംഭവത്തിന് പിറകിലെ ദുരൂഹത നീങ്ങിയിട്ടില്ല. രാജേന്ദ്രന് മാനസിക അസ്വസ്ഥത ഉണ്ടായിരുന്നതായി സംശയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ഇത് അയൽവാസികളാരും സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.