മുള്ളൻ പന്നിയുടെ ആക്രമണത്തിൽ നായക്ക്​ പരിക്ക്

കൊട്ടാരക്കര: മുള്ളൻ പന്നിയുടെ ആക്രമണത്തിൽ നായക്ക്​ പരിക്ക്, മുഖത്തും വായിലുമടക്കം മുള്ളുകൾ തറച്ചു. കുളക്കട കിഴക്ക് ഭാഗത്തുള്ള തെരുവ്​ നായയാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് നായയുടെ ശരീരത്തിൽ മുള്ളൻ പന്നിയുടെ മുള്ളുകൾ തറച്ച നിലയിൽ കണ്ടെത്തിയത്. വായ തുറക്കാൻപോലും കഴിയാതെ പ്രയാസപ്പെടുകയായിരുന്നു നായ.

തുടർന്ന് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. നായയെ ചങ്ങലയിട്ട് ബന്ധിച്ച ശേഷം ഡോ.ആതിര, ഡോ.രാജീവ് എന്നിവരുടെ നേതൃത്വത്തിൽ അനസ്തേഷ്യ നൽകി നായയെ മയക്കിയ ശേഷമാണ് മുള്ളുകൾ ഓരോന്നായി നീക്കം ചെയ്തത്.മുള്ളൻ പന്നിയെ കണ്ടെത്താൻ പരിസരങ്ങളിലെല്ലാം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.  

Tags:    
News Summary - Dog injured in porcupine attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.