കൊട്ടാരക്കരയിലെ ദേവസ്വം ബോർഡ് പൈതൃക കലാകേന്ദ്രത്തിന്റെ മേൽക്കൂര തകർന്ന് ചോർന്നൊലിക്കുന്നു
കൊട്ടാരക്കര : കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനു സമീപമുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് പൈതൃക കലാകേന്ദ്രവും മ്യൂസിയത്തിനും ശാപമോക്ഷമില്ല. മേൽക്കൂര തകർന്ന് ജീർണാവസ്ഥയിലാണ് പൈതൃക കലാകേന്ദ്രം. മഴ തുടങ്ങിയ തോടെ ചോർന്നൊലിക്കുകയാണ് പൈതൃക കലാകേന്ദ്രവും മ്യൂസിയവും. മന്ത്രി കെ.എൻ. ബാലഗോപാൽ കഴിഞ്ഞവർഷം നവീകരണത്തിനായി രണ്ടു കോടി അനുവദിച്ചു.
ഒരു വർഷം പിന്നിടുമ്പോഴും പൈതൃകകലാ കേന്ദ്രം നിലനിൽക്കുന്ന കൊട്ടാരത്തിന്റെ ചോർച്ച പരിഹരിക്കുന്നതിനോ നവീകരണത്തിനോ യാതൊരു നടപടിയുമുണ്ടായില്ല. ചോർച്ച മൂലം കൊട്ടാരക്കര തമ്പുരാൻ സ്മാരക ക്ലാസിക്കൽ കല മ്യൂസിയത്തിലെയും ദേവസ്വം സാംസ്കാരിക കേന്ദ്രത്തിലെയും വില പിടിപ്പുള്ള രൂപങ്ങൾ നശിക്കുമൊയെന്നതാണ് ആശങ്ക.
ഏത് നിമിഷവും നിലം പൊത്താറായ നിലയിലാണ് കെട്ടിടം. കഥകളി രൂപങ്ങളും വിവിധവും പഴമേറിയതുമായ വാദ്യോപകരണങ്ങളും, നാണയങ്ങളും, യുദ്ധോപകരണങ്ങളും മറ്റു പ്രദർശന വസ്തുക്കളും പൈതൃക കലാകേന്ദ്രത്തിലെ ആകർഷകമേറ്റുന്നതാണ്. രാജഭരണ കാലത്തെ എന്ന് കരുതുന്ന അടയാളങ്ങളും ഇവിടെയുണ്ട്.
ദശാബ്ദങ്ങളായി ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പൈതൃക കലാകേന്ദ്രം പ്രവർത്തിച്ചു വരികയായിരുന്നു. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സാംസ്കാരിക വകുപ്പിന്റെ കൊട്ടാരക്കര തമ്പുരാൻ മ്യൂസിയം 2011ലാണ് ഈ കെട്ടിടത്തിലേക്ക് താൽക്കാലികമായി ദേവസ്വം ബോർഡ് കൊട്ടാരത്തിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.