കൊട്ടാരക്കര: കൊല്ലം കോർപറേഷൻ ഡ്രൈവറുടെ മരണത്തിന് കാരണക്കാർ പണം പലിശക്ക് നൽകുന്ന കോർപറേഷൻ ഉദ്യോഗസ്ഥരെന്ന് വീട്ടുകാർ. ആറിനാണ് കരീപ്ര കടയ്ക്കോട് നിർമാല്യത്തിൽ (വിജയഭവനം) ബിജുവിനെ (47) വീടിന് സമീപത്തെ ടവറിന്റെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
എട്ടു വർഷമായി കൊല്ലം കോർപറേഷനിലെ ഡ്രൈവറായി ജോലി നോക്കിവരുകയായിരുന്നു. മരിച്ച ദിവസം ഇദ്ദേഹത്തിന്റെ പോക്കറ്റിൽനിന്ന് കത്ത് പൊലീസ് കണ്ടെത്തിയിരുന്നു. കൊല്ലം കോർപറേഷനിലെ ഉന്നത ഉദ്യോഗസ്ഥരായ ഏഴു പേരാണ് മരണത്തിന് ഇടയാക്കിയതെന്ന് കത്തിൽ പറയുന്നു.
ഉദ്യോഗസ്ഥരുടെ പേരും കത്തിൽ പരാമർശിച്ചിട്ടുണ്ട്. ഇവർ പലിശക്കായി ബിജുവിന് പണം നൽകിയിരുന്നു. പലതവണയായി ലഭിച്ച പണത്തിന്റെ അഞ്ചിരട്ടി വരെ പലിശയായി നൽകിയതായി ബന്ധുക്കൾ പറഞ്ഞു. എന്നാൽ, ഉദ്യോഗസ്ഥർ വീണ്ടും ബിജുവിനോട് പണം ആവശ്യപ്പെട്ടു. വലിയ മനോസമ്മർദമുണ്ടായതായി വീട്ടുകാർ പറയുന്നു. കോർപറേഷനിലെ 20 ശതമാനം ആൾക്കാർ പലിശക്ക് പണം തിരികെ നൽകാൻ കഴിയാതെ ബുദ്ധിമുട്ടിലാണെന്ന് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.