കൊട്ടാരക്കര വേലംകോണം അംഗൻവാടിയുടെ
ഭൂമി കാടുകയറിയ നിലയിൽ
കൊട്ടാരക്കര: നഗരസഭയിലെ വേലംകോണം അംഗൻവാടിക്ക് സ്വന്തമായി ഭൂമി ഉണ്ടായിട്ടും കെട്ടിടം നിർമിക്കാൻ ശ്രമിക്കുന്നില്ലെന്ന് ആരോപണം. സ്വന്തമായുള്ള ഏഴു സെന്റ് ഭൂമിയിലെ ഇടിഞ്ഞുവീഴാറായ കെട്ടിടത്തിൽ നിന്ന് അംഗൻവാടി മറ്റൊരു സ്ഥലത്തേക്ക് മാറിയിട്ട് മാസങ്ങളായിട്ടും പുതിയത് നിർമിക്കാൻ വാർഡ് മെംബർ, നഗരസഭ അധികൃതർ എന്നിവരിൽനിന്ന് ശ്രമങ്ങൾ ഉണ്ടാകുന്നില്ലെന്നാണ് ആരോപണം.
സ്വന്തം ഭൂമിയിലെ കെട്ടിടം അപകടാവസ്ഥായിലായതോടെ ഒരു വർഷം മുമ്പാണ് അംഗൻവാടി വാടക കെട്ടിടത്തിലേക്കു മാറ്റിയത്. നിലവിൽ വാടകക്ക് പ്രവർത്തിക്കുന്ന അംഗൻവാടി കെട്ടിടവും അപകടാവസ്ഥയിലും കാടുകയറിയ നിലയിലുമാണ്.
കുഞ്ഞുങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതാണ് ഇതെന്ന് പൊതുപ്രവർത്തകരടക്കം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അംഗൻവാടികെട്ടിടം നിർമിക്കാനായി അപേക്ഷ ഐ.സി.ടി.എസ് കൊട്ടാരക്കര ഓഫിസ് മുഖേന പോയിട്ടും പദ്ധതി അനുവദിക്കാൻ കാലതാമസം ഉണ്ടാകുകയാണ്. ഇതിനെതിരെ നഗരസഭ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.