സ്വകാര്യ ലാബിൽ നിന്ന് രണ്ടര ലക്ഷത്തോളം രൂപ കവർന്നു

 കൊട്ടാരക്കര: നഗരമധ്യത്തിലുള്ള സ്വകാര്യ ലാബിൽ നിന്ന് രണ്ടര ലക്ഷത്തോളം രൂപ കവർച്ച ചെയ്​തു. ലോക്കറിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. കൊട്ടാരക്കര വീനസ് മുക്കിന് സമീപമുള്ള ഡി.ഡി.ആർ.സിയുടെ ലാബിൽ  തിങ്കളാഴ്ച രാത്രിയിലാണ് കവർച്ച നടന്നത്.

ലാബിനുള്ളിൽ കയറിയ മോഷ്ടാവ് മാനേജറുടെ മുറിയിലെ ലോക്കർ തുറന്ന് പ്രത്യേക അറയിൽ സൂക്ഷിച്ചിരുന്ന പണപ്പെട്ടി കൊണ്ടുപോവുകയായിരുന്നു. ലോക്കറിൻ്റെ താക്കോൽ എടുത്തിടത്തു തന്നെ വയ്ക്കുകയും ചെയ്തിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാർ വസ്ത്രം മാറുന്ന മുറി വഴിയാണ് കള്ളൻ രക്ഷപ്പെട്ടത്.

കൊട്ടാരക്കര പൊലീസെത്തി പരിശോധന നടത്തി.നാലു ദിവസമായി ഇവിടുത്തെ സി.സി.ടി.വി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയ അന്വേഷണത്തിനും തുടക്കമിട്ടു. കഴിഞ്ഞ കുറെ നാളുകളായി കൊട്ടാരക്കര മേഖലയിൽ മോഷണം വർധിച്ചു വരുന്നുണ്ടെന്ന്​ പരാതി. കഴിഞ്ഞ ദിവസം റെയിൻബോ നഗറിൽ നാലു വീടുകളിൽ മോഷണം നടന്നു. ഒരു മാസം മുൻപ് കിഴക്കേ തെരുവിൽ അടച്ചിട്ടിരുന്ന വീട്ടിൽ വൻ കവർച്ച നടന്നിരുന്നു. ഇവിടെ തന്നെ മറ്റൊരു വീട്ടിലും മോഷണം നടന്നു.

Tags:    
News Summary - About Rs 2.5 lakh was stolen from a private lab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.